ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെല്ലിൽ നടത്തിവരുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്‌പോക്കൺ ഇംഗ്ലീഷ്, എം.എസ്സ്.ഓഫീസ്, കംമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ഇലക്‌ട്രോണിക് ഹോബികിറ്റ്‌സ്, ബ്യൂട്ടീഷ്യൻ, ഫാബ്രിക് പെയിന്റിങ്, ടെയിലറിങ്, ബുക്ക് ബൈൻഡിങ്ങ്, സ്റ്റീൽ ഫർണിച്ചർ നിർമാണം, കരകൗശല നിർമാണം തുടങ്ങിയവയാണ് കോഴ്‌സുകൾ.
വിശദ വിവരങ്ങൾക്ക് 0471-2490670.