അനസ്തേഷ്യോളജി, ഗൈനക്കോളജി: സീനിയര്‍ റസിഡന്‍റ്
കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അനസ്തേഷ്യോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു.
സീനിയര്‍ റസിഡന്‍റ് അനസ്തേഷ്യാ:
യോഗ്യത: എം.ബി.ബി.എസ്, എംഡി/ഡി.എന്‍ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/ടി.സി രജിസ്ട്രേഷന്‍.
സീനിയര്‍ റസിഡന്‍റ് ഒ ആന്‍റ് ജി:
യോഗ്യത എം.ബി.ബി.എസ്, എം.എസ് (ഒ ആന്‍റ് ജി), ഡി.ജി.ഒ, ഡി.എന്‍.ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/ടി.സി രജിസ്ട്രേഷന്‍.
പ്രായപരിധി: 25-45,
വേതനം: 70,000 രൂപ.
ആറു മാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുളളവര്‍, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 14 ന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂവിന് പങ്കെടുക്കണം. അന്നേദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെയായിരിക്കും രജിസ്ട്രേഷന്‍.
സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.