സീനിയർ സൂപ്രണ്ട് ഒഴിവ്

Share:

തിരുവനന്തപുരം കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്) ൽ സീനിയർ സൂപ്രണ്ട് (51400-110300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താത്പര്യമുള്ള സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിലെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കെ.എസ്.ആർ 144 പ്രകാരമുള്ള അപേക്ഷ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി സഹിതം ജൂലൈ 20-നു വൈകിട്ട് അഞ്ചിനു മുമ്പായി മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.

Share: