സീനിയർ റസിഡൻറ് ഇന്റർവ്യൂ 19ന്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗത്തിൽ സീനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ആഗസ്റ്റ് 19 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
രണ്ട് ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത: ഡി.എം.എൻഡോക്രൈനോളജി, റ്റി.സി.എം.സി. രജിസ്‌ട്രേഷൻ. 70,000 രൂപ പ്രതിമാസ വേതനം ലഭിക്കും.
ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ രാവിലെ 11ന് ഹാജരാകണം.