വനിത സ്‌പെഷ്യൽ എഡ്യൂക്കേറ്റർ താത്കാലിക നിയമനം

Share:

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗവും ശിശുക്ഷേമ സമിതിയും സംയുക്തമായി ദേശീയ ആയുഷ്മാൻ മിഷന്റെ ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന കൗമാരഭൃത്യം പ്രോജക്ടിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തിൽ വനിത സ്‌പെഷ്യൽ എഡ്യൂക്കേറ്ററെ നിയമിക്കുന്നു. സ്‌പെഷ്യൽ എഡ്യുക്കേഷൻ/ ലേണിംഗ് ഡിസെബിലിറ്റിയിൽ ബി.എഡ് ഉള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

കുട്ടികളുടെ പരിചരണത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം 11ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

Share: