പട്ടികജാതി പ്രൊമോട്ടർ നിയമനം

310
0
Share:

കോട്ടയം: രാമപുരം, വെളിയന്നൂർ, മൂന്നിലവ് എന്നീ പഞ്ചായത്തുകളിൽ എസ്.സി
പ്രൊമോട്ടറെ നിയമിക്കുന്നതിന് സെപ്റ്റംബർ 26-ന് വാക്-ഇൻ- ഇൻറർവ്യു നടത്തുന്നു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട , പ്ലസ് ടു/തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായം : 18നും 30നും മധ്യേ

അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവർക്കാണ് അവസരം.

താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 26ന് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്- ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം.

ഫോൺ: 0481 2562503.

Share: