എസ്.സി പ്രൊമോട്ടര്‍ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു

Share:
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിന്റെയും വാമനപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയില്‍ വരുന്ന നെല്ലനാട് പഞ്ചായത്തിലും രണ്ട് എസ്.സി പ്രമോട്ടര്‍മാരുടെ ഒഴിവുണ്ട്. തദ്ദേശവാസികളായ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി -യുവാക്കള്‍ക്ക് അപേക്ഷിക്കാം.
18നും 40നും മധ്യേ പ്രായമുള്ളവരും, പ്രീ -ഡിഗ്രി/പ്ലസ്ടു ജയിച്ചവരുമായിരിക്കണം. വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ് (ആറ് മാസത്തിനുള്ളിലുള്ളത്) ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  സെപ്റ്റംബര്‍ 15ന് വൈകുന്നേരം മൂന്നിന് മുന്‍പ് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
Share: