അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ നിയമനം

Share:

എറണാകുളം:  ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സിയും ഐ.ടി.ഐ- എന്‍.ടി.സി, വിവിധ ടേഡുകളിലെ എന്‍.എ.സിയുമാണ് യോഗ്യത.

പ്രസ്തുത മേഖലകളില്‍ മൂന്ന് വര്‍ഷം പവൃത്തി പരിചയവും ആവശ്യമാണ്.

പ്രായപരിധി 18-30 ആണ് (15-07-2022 ന്). നിയമാനുസൃത വയസിളവ് അനുവദനീയമാണ്.

ശമ്പളം: 23,300.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ഫിക്കറ്റുകളും സഹിതം ജൂലൈ 15ന് മുന്‍പായി ബന്ധപ്പെട്ട എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഫോണ്‍ : 0484 2422458

Share: