സംരഭകത്വ സെമിനാര്‍

Share:

പട്ടിക വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് സ്വയം തൊഴിൽ പദ്ധതിയിൽ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. ഐ.എഫ്.സി.ഐ. രൂപീകരിച്ച ‘വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് വഴി പരമാവധി ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഉള്ള കമ്പനികള്‍ക്കും, വ്യക്തിഗത സംരംഭം, പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭം, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ്, വണ്‍ പേഴ്‌സണല്‍ കമ്പനി എന്നിവ രൂപാന്തരം പ്രാപിച്ച് ആരംഭിക്കുന്ന കമ്പനികള്‍ക്കും ഈ പദ്ധതിയില്‍ വായ്പ ലഭിക്കും.

പദ്ധതി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സെപ്റ്റംബറില്‍ എറണാകുളത്ത് ഏകദിന സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ ഐ.എഫ്.സി.ഐ. അധികൃതര്‍ സംബന്ധിക്കും. അപേക്ഷകര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, നിലവിലുള്ള സംരംഭത്തിന്റെ വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അപേക്ഷ സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ് ലഭിക്കത്തക്കവിധം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, മുഖ്യകാര്യാലയം, ടൗണ്‍ ഹാള്‍, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ അയക്കണം.

Share: