സെക്യൂരിറ്റി നിയമനം
ആലപ്പുഴ: പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ രാത്രികാല സുരക്ഷയ്ക്കായി ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റിയെ നിയമിക്കുന്നു. കുട്ടനാട് താലൂക്ക് പരിധിയിൽ താമസിക്കുന്ന വിമുക്തഭടന്മാർക്കാണ് അവസരം.
ഉയർന്ന പ്രായപരിധി 50 വയസ്സ്.
താല്പര്യമുള്ളവർ ബയോഡേറ്റയും അനുബന്ധരേഖകളും സഹിതം സൂപ്രണ്ട്, താലൂക്ക് ആശുപത്രി, പുളിങ്കുന്ന് പിൻ- 688504 എന്ന വിലാസത്തിൽ നവംബർ 7നകം അപേക്ഷ നൽകണം. ഫോൺ: 0477-2707742.