സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 4.9 ലക്ഷം പേർ ഇന്ന് പരീക്ഷയ്ക്ക്

Share:

ഇന്ന് നടക്കുന്ന സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷയിൽ 4,90,633 പേരാണ് പരീക്ഷക്ക് എത്തും എന്ന് ഉറപ്പ് നൽകിയിട്ടുള്ളത്. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. ഇത്തവണ 6,89,362 അപേക്ഷകളാണ് സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷക്ക് ലഭിച്ചത്. നേരിട്ടുള്ള നിയമനത്തിന് 6,83,588 പേരും തസ്തികമാറ്റത്തിന് 5,774 പേരും .

സെക്രട്ടേറിയറ്റ്, പി.എസ്.സി., അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവയ്ക്ക് പുറമെ വിജിലന്‍സ് ട്രിബ്യൂണല്‍, സ്പെഷ്യല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ ഒഴിവുകള്‍ കൂടി ഈ കാറ്റഗറിയില്‍ ചേര്‍ത്തിട്ടുണ്ട്.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ സിലബസിനനുസരിച്ച് വിദഗ്ധര്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്. പി.എസ്.സി. എൽ ഡി ക്ളർക് പരീക്ഷയുടേതിന് സമാനമായി ഒ.എം.ആര്‍. ഷീറ്റില്‍ ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്താണ് പരീക്ഷ.

സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുക്കുമ്പോൾ അന്തിമ ലിസ്റ്റില്‍ നിന്ന് ആദ്യത്തെ 1000 റാങ്കിനുള്ളില്‍ വരുന്നവര്‍ക്കുമാത്രമാണ് നിയമനം ഉറപ്പുള്ളത്.

Share: