പട്ടികജാതി/വർഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

Share:

തിരുഃ കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിൻറെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്‌സ് തിരുവനന്തപുരം പാളയത്തെ എച്ച്.ആർ.ഇ.ഡി.സിയിൽ ആരംഭിക്കുന്നു.

01.07.2022ന് 18നും 30 വയസ്സിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസും ഐ.ടി.ഐ (ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ/ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്) പാസായവർക്കും പ്ലസ്ടു/ ഡിപ്ലോമ/ ഡിഗ്രി/ പി.ജി പാസായവർക്കും ഡോക്ടറേറ്റ് ഉള്ളവർക്കും വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയാത്തവർക്കും കോഴ്‌സിൽ ചേരാം.

പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. താൽപര്യമുള്ള പട്ടികജാതി/ വർഗക്കാരായ യുവതീയുവാക്കൾ പാളയം കോർപറേഷൻ ബിൽഡിംഗിലെ എച്ച്.ആർ.ഇ.ഡി.സിയിൽ നേരിട്ട് ഹാജരാകുകയോ placementsncstvm@gmail.com എന്ന ഇ-മെയിലിൽ ജൂൺ 24നകം അപേക്ഷ അയയ്ക്കുകയോ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2332113, 8304009409.

Share: