ഇ ആൻഡ് ഐ ടി ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ് : 56 ഒഴിവുകൾ
ന്യൂഡൽഹിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ സയന്റിസ്റ്റുകളുടെ 56 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. സി, ഡി തസ്തികകളിലായാണ് ഒഴിവുകൾ.
സയന്റിസ്റ്റ് സി- 42 (ജനറൽ 22, എസ്.സി. 6, എസ്.ടി. 3, ഒ.ബി.സി.11)
ശന്പളം: 67,700-2,08,700 രൂപ.
യോഗ്യത: കംപ്യൂട്ടർ സയൻസ്/ കപ്യൂട്ടർ എൻജിനിയറിംഗ്/ ഇന്‍ഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം/ അസോസിയേറ്റ് മെന്പർ ഒാഫ്എൻജിനിയേഴ്സ്.
അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം ( അസോസിയേറ്റ് മെന്പർമാർക്ക് ആറു വർഷം) അല്ലെങ്കിൽ ഫിസിക്സ് / ഇലക്ട്രോണിക്സ്/ അപ്ലെെഡ് ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദവും ആറു വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ എംസിഎയും ആറു വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഡൊയാക്ക് ബി. ലെവൽ/ IETE ഗ്രാജുവേഷനും ആറു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 2018 ഡിസംബർ 19ന് 35 വയസ് കവിയരുത്. നിയമാനുസൃത ഇളവുകൾ ലഭിക്കും.
2. സയന്റിസ്റ്റ് -14 (ജനറൽ 8, എസ്.സി. 2, എസ്.ടി. 1, ഒ.ബി.സി.3)
ശന്പളം: 78,800- 2,09, 200 രൂപ.
യോഗ്യത: കംപ്യൂട്ടർ സയൻസ്/ കപ്യൂട്ടർ എൻജിനിയറിംഗ്/ ഇന്‍ഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം/ അസോസിയേറ്റ് മെന്പർ ഒാഫ്എൻജിനിയേഴ്സ്, എട്ടു വർഷത്തെ പ്രവൃത്തിപരിചയം ( അസോസിയേറ്റ് മെന്പർമാർക്ക് ഒന്‍പത് വർഷം) അല്ലെങ്കിൽ ഫിസിക്സ് / ഇലക്ട്രോണിക്സ്/ അപ്ലെെഡ് ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദവും ഒന്‍പത് വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ എംസിഎയും ഒന്‍പത് വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഡൊയാക്ക് ബി. ലെവൽ/ IETE ഗ്രാജുവേഷനും ഒന്‍പത് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 2018 ഡിസംബർ 19ന് 40 വയസ് കവിയരുത്. നിയമാനുസൃത ഇളവുകൾ ലഭിക്കും.
http://recruitment-delhi.nielit.gov.in എന്ന വെബ്സെെറ്റിൽ ഒാൺലെെനായി അപേക്ഷിക്കണം.
അവസാന തിയതി: ഡിസംബർ 19