സയൻറിഫിക് ഓഫീസർ: ഇന്റർവ്യൂ 11ന്
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്.എ.റ്റി ആശുപത്രി വികസന സമിതിയുടെ ലാബിലേക്ക് സയൻറിഫിക് ഓഫീസറുടെ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ബി.എസ്.സി, എം.എൽ.റ്റി, ഡിഗ്രി തത്തുല്യമായ യോഗ്യത, അഞ്ച് വർഷത്തിൽ കുറയാതെ ലാബിൽ പ്രവർത്തിച്ച പരിചയം എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ ജൂലൈ 11ന് രാവിലെ 10.30ന് എസ്.എ.റ്റി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഐ.ഡി കാർഡ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണം.