ജൂനിയർ റസിഡന്റ് കൂടിക്കാഴ്ച 16ന്

Share:

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ജൂനിയർ റസിഡന്റുമാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

കൂടിക്കാഴ്ച ഈ മാസം 16ന് 11 മണിക്ക് നടക്കും.

എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത.

പ്രായപരിധി 40 വയസ്സ്.

പ്രതിമാസം 45,000 രൂപ വേതനം ലഭിക്കും.

ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജനുവരി 16ന് രാവിലെ പത്തിന് മുമ്പായി കാര്യാലയത്തിൽ രേഖകളുടെ പരിശോധനയ്ക്കായി എത്തണം.

Tagswalkin
Share: