സ്‌കോള്‍ കേരള : സയന്‍സ് ഗ്രൂപ്പുകളില്‍ പഠിക്കാന്‍ അവസരം
സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി കോഴ്‌സിന് റെഗുലര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്തതും റെഗുലര്‍ പഠനം ആഗ്രഹിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്‌സ് 2018-20 ബാച്ചില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
പിഴകൂടാതെ ജൂലൈ 31 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 10 വരെയുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഓപ്പണ്‍ റെഗുലര്‍ കോഴ്‌സില്‍ സയന്‍സ് ഉള്‍പ്പെടെയുള്ള കോമ്പിനേഷനുകളില്‍ പ്രൈവറ്റായും രജിസ്റ്റര്‍ ചെയ്ത് പഠിക്കാം. റെഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒന്നും രണ്ടും വര്‍ഷത്തെ പൊതു പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റാണ്. യോഗ്യത നേടുന്നവര്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് പൊതു പ്രവേശന പരീക്ഷ എഴുതുന്നതിനും മറ്റ് കോഴ്‌സുകളില്‍ ഉപരിപഠനത്തിനും സാധിക്കും.
വിശദവിവരങ്ങള്‍ www.scolekerala.org എന്ന വെബ്‌സൈറ്റിലും 0471 2342950, 2342271, 2342369 എന്നീ നമ്പറുകളിലും ലഭിക്കും.