വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം: പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയും മറ്റു ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നും ഈ വര്‍ഷം എഡ്യുക്കേഷന്‍ ഗ്രാൻ റി ന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ളവരും രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ളതുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോറം www.sainikwelfarekerala.org എന്ന വെബ് സൈറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്യാം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജനുവരി 30.