സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക-ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2020-21 വർഷത്തെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ നിന്നും അപേക്ഷ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം ഫെബ്രുവരി 11ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയം, കെ.സി.പി. ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം, പിൻ- 695036 എന്ന വിലാസത്തിൽ നൽകണം.
നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്.
ഫോൺ: 0471-2460667.