വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അവസരം

267
0
Share:

കാക്കനാട് : വിമുക്തഭടന്മാരുടെ മക്കളില്‍ പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെയും മറ്റു ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്നവരില്‍നിന്നും സംസ്ഥാന സൈനികക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

കഴിഞ്ഞ അധ്യയനവര്‍ഷം 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. രക്ഷിതാക്കളുടെ അടിസ്ഥാന വാര്‍ഷികവരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയായിരിക്കണം. കേന്ദ്രീയ സൈനിക് ബോര്‍ഡില്‍നിന്നും ഈ വര്‍ഷം എജ്യുക്കേഷന്‍ ഗ്രാന്റിന് അപേക്ഷിച്ചവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

10, 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ നവംബര്‍ 15നുള്ളിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ ഡിസംബര്‍ 15നുള്ളിലും അപേക്ഷിക്കണം.

ഫോണ്‍ : 04842422239.

Share: