ഒറ്റപ്പെണ്‍കുട്ടി സ്കോളര്‍ഷിപ്പ് : ഇപ്പോൾ അപേക്ഷിക്കാം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 60 ശതമാനം മാർക്കോടെ പാസായവരും ഇപ്പോൾ പ്ലസ് വണ്ണിനു പഠിച്ചു കൊണ്ടിരിക്കുന്നവരുമായ ഒറ്റപ്പെൺകുട്ടികൾക്ക് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ നൽകുന്ന സ്കോളർഷിപ്പിനും സ്കോളർഷിപ് പുതുക്കലിനും ഇപ്പോൾ അപേക്ഷിക്കാം. മാതാപിതാക്കളുടെ ഒറ്റപ്പെണ്‍കുട്ടി ആയിരിക്കണം അപേക്ഷക . മറ്റു സഹോദരങ്ങൾ ഉണ്ടായിരിക്കരുത്. വിദേശ ഇന്ത്യാക്കാരുടെ മക്കളും അപേക്ഷിക്കാൻ അർഹരാണ്. അപേക്ഷ ഓണ്‍ലൈനായി ഒക്ടോബർ അഞ്ചിനകം സമർപ്പിക്കണം. പുതുക്കലിനുള്ള അപേക്ഷയുടെ ഹാർഡ് കോപ്പി ഒക്ടോബർ 31നകം സിബിഎസ്ഇക്ക് അയച്ചു കൊടുക്കണം.
രണ്ടു വർഷത്തേക്കാണു സ്കോളർഷിപ് അനുവദിക്കുക. പ്രതിമാസം 500 രൂപയാണു സ്കോളർഷിപ്പു തുക. 50 ശതമാനം മാർക്കോടെ പ്ലസ് വണ്‍ പാസായവർക്കാണു സ്കോളർഷിപ് പുതുക്കലിന് അപേക്ഷിക്കാവുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: http://cbse.nic.in