പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

418
0
Share:

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും 2018-19 വര്‍ഷം ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കുടുംബവാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. മാനേജ്‌മെന്റ് ക്വാട്ട, സ്‌പോട്ട് അഡ്മിഷന്‍ എന്നിവ വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആനൂകൂല്യത്തിന് സ്ഥാപനമേധാവി മുഖേനയാണ് അപേക്ഷിക്കേണ്ടത്.

മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കു പുറമേ രക്ഷകര്‍ത്താവിന്റെ പേരിലുള്ള കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടെ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. അപേക്ഷകള്‍ സ്ഥിരതാമസമുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്കാണ് അയക്കേണ്ടത്.

വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.scdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share: