ന്യൂനപക്ഷങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ്‌

251
0
Share:

സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്നവരുടെ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ നി​ര​വ​ധി സ്കോ​ള​ർ​ഷി​പ്പു​ക​ളും സ​ഹാ​യ പ​ദ്ധ​തി​ക​ളു​മാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. സാ​മൂ​ഹ്യ​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ഈ ​ധ​ന​സ​ഹാ​യം​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കുന്നത് .

ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണു രാ​ജ്യ​ത്തെ ക്രി​സ്ത്യ​ൻ, മു​സ്‌ലിം, ബു​ദ്ധ, സി​ഖ് തു​ട​ങ്ങി​യ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ്പു​ക​ൾ.

പ്രീ​-മ​ട്രി​ക്/​പോ​സ്റ്റ് മട്രിക് സ്കോ​ള​ർ​ഷി​പ്പാ​ണ് ഇ​തി​ൽ പ്ര​ധാ​നം. പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് പ്രീ​മ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​നും 11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​സ്റ്റ് മ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​നും അ​പേ​ക്ഷി​ക്കാം. വൊ​ക്കേ​ഷ​ണ​ൽ, ടെ​ക്നി​ക്ക​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ 11, 12 ക്ലാ​സു​കാ​ർ​ക്കും പോ​സ്റ്റ് മ​ട്രി​ക്കി​ന് യോ​ഗ്യ​ത​യു​ണ്ട്. പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കുള്ള മെ​രി​റ്റ് കം ​മീ​ൻ​സ് സ്കോ​ള​ർ​ഷി​പ്പാണു ഏറ്റവും കൂടതൽ വിദ്യാർഥികളെ ആകർഷിക്കുന്ന ഇനം. ഈ മൂന്നു സ്കോളർഷിപ്പുകൾക്കും ഇപ്പോൾ അപേക്ഷിക്കാം.

മെ​രി​റ്റ്-​കം-​മീ​ൻ​സ് സ്കോ​ള​ർ​ഷി​പ്

അ​പേ​ക്ഷ​ക​ർ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രും കേ​ര​ള​ത്തി​ൽ ജ​നി​ച്ച​വ​രു​മാ​യി​രി​ക്ക​ണം. കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച പ​ട്ടി​ക പ്ര​കാ​ര​മു​ള്ള ഏ​തെ​ങ്കി​ലും സാ​ങ്കേ​തി​ക/​പ്ര​ഫ​ഷ​ണ​ൽ കോ​ഴ​്സി​നു പ​ഠി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​രു​ടെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം 2.5 ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം മാ​ർ​ക്ക് വാ​ങ്ങി ജ​യി​ച്ചി​രി​ക്ക​ണം. ഒ​ന്നാം വ​ർ​ഷ പ്ര​ഫ​ഷ​ണ​ൽ ഡി​ഗ്രി ത​ല​ത്തി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് പ്ല​സ് ടു​വി​നു കി​ട്ടി​യ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്ന​ത്. ഡി​ഗ്രി ത​ല​ത്തി​ൽ കി​ട്ടി​യ ആ​കെ മാ​ർ​ക്കി​ന്‍റെ ശ​ത​മാ​നം ആ​യി​രി​ക്കും പി​ജി ത​ല​ത്തി​ൽ ക​ണ​ക്കാ​ക്കു​ന്ന​ത്.

അ​പേ​ക്ഷ​ക​ർ ഇ​പ്പോ​ൾ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കോ​ഴ്സി​നു മ​റ്റ് യാ​തൊ​രു​വി​ധ സ്കോ​ള​ർ​ഷി​പ്പോ സ്റ്റൈ​പ്പ​ൻഡോ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. സ്കോ​ള​ർ​ഷി​പ്പി​നെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www. scholarship.gov.in, www.minorityaffairs.gov.in എ​ന്നീ വെ​ബ്സൈ​റ്റുകളി​ൽ ല​ഭ്യ​മാ​ണ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ടോ കോ​പ്പി​ക​ളു​ടെ പ​ക​ർ​പ്പോ കോ​പ്പി​ക​ളോ അ​യ​ച്ചു കൊ​ടു​ക്കേ​ണ്ട.

ക​ഴി​ഞ്ഞ വ​ർ​ഷം സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ച​വ​ർ നി​ർ​ബ​ന്ധ​മാ​യും പു​തു​ക്ക​ലി​ന് അ​പേ​ക്ഷി​ക്ക​ണം. മു​ൻ വ​ർ​ഷം സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ച്ച് അ​നു​മ​തി ല​ഭി​ച്ചി​ട്ടും ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി തു​ക ല​ഭി​ക്കാ​തി​രു​ന്ന അ​പേ​ക്ഷ​ക​ർ ഈ ​വ​ർ​ഷം പു​തു​ക്ക​ലി​നാണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. പു​തു​ക്ക​ലി​നു പ​ക​രം പു​തു​താ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ നി​ര​സി​ക്കും. ആ​ധാ​ർ കാ​ർ​ഡ് അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്ക​ണം. ആ​ധാ​ർ കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ 21ലെ ​എ​സ്ഒ1284 (ഇ) ​ന​ന്പ​രി​ലു​ള്ള കേ​ന്ദ്ര ഗ​സറ്റ് വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന മ​റ്റേ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9497723630, 0471-2561214 എ​ന്നീ ഫോ​ണ്‍ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. സെ​പ്റ്റം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം.

പ്രീ-​മ​ട്രി​ക് സ്കോ​ള​ർ​ഷി​പ്

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നു മു​ത​ൽ പ​ത്തു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള 2018-19 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ന്യൂ​ന​പ​ക്ഷ പ്രീ-​മട്രി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്രാ​വി​ഷ്കൃ​ത സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷ​ത്തി​ൽ​താ​ഴെ​യു​ള്ള​വ​രു​ടെ മ​ക്ക​ൾ​ക്ക് ന്യൂ​ന​പ​ക്ഷ പ്രീ-​മ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ന​ൽ​കാ​ം. 2018-19 വ​ർ​ഷ​ത്തേ​യ്ക്ക് കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 1,92,789 സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കുറഞ്ഞ സ്കോ​ള​ർ​ഷി​പ് തു​ക 1000 രൂ​പ. സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് തൊ​ട്ടു​ മു​ൻ വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ച്ചി​രി​ക്ക​ണം. നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ്പ് പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​ൻ ആ​യി മാ​ത്ര​മേ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ. അ​പേ​ക്ഷ​ക​രാ​യ കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ കൂ​ട്ടി​ച്ചേ​ർ​ത്ത ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രി​ക്ക​ണം. അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 30 ആ​ണ്.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 9.10 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന അം​ഗ​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്രീ-​മ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​നും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. 40 ശ​ത​മാ​ന​ത്തി​ല​ധി​കം ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വൈ​ക​ല്യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത പ​രി​ഗ​ണി​ച്ച് ഉ​യ​ർ​ന്ന സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കും. ഈ ​ഇ​ന​ത്തി​ൽ 1307 പു​തി​യ സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണ് ഓ​രോ വ​ർ​ഷ​വും കേ​ര​ള​ത്തി​ന് അ​നു​വ​ദി​ക്കു​ന്നത്.

2017 ന​വം​ബ​റി​ൽ എ​സ‌്സി​ഇ​ആ​ർ​ടി ന​ട​ത്തി​യ നാ​ഷ​ണ​ൽ മീ​ൻ​സ് കം ​മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് യോ​ഗ്യ​താ പ​രീ​ക്ഷ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കും ഇ​പ്പോ​ൾ നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷിപ് പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​ൻ ആ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 2018-19 വ​ർ​ഷ​ത്തേ​ക്ക് 3473 കു​ട്ടി​ക​ളെ​യാ​ണ് നാ​ഷ​ണ​ൽ മീ​ൻ​സ്- കം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നാ​യി പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9496304015, 0471 2580583.

പോ​സ്റ്റ് മെട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്

ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളാ​​​യ മു​​​സ്‌​​​ലിം/​​​ക്രി​​​സ്ത്യ​​​ന്‍ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ല്‍​പ്പെ​​​ട്ട പ്ല​​​സ് വ​​​ണ്‍ മു​​​ത​​​ല്‍ പി​​​എ​​​ച്ച്ഡി വ​​​രെ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് 2018 -19 വ​​​ര്‍​ഷ​​​ത്തി​​​ല്‍ ന​​​ല്‍​കു​​​ന്ന പോ​​​സ്റ്റ് മ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കു​​​ടും​​​ബ വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​നം ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ ക​​​വി​​​യാ​​​ത്ത തൊ​​​ട്ട് മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ ബോ​​​ര്‍​ഡ്/​​​യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി പ​​​രീ​​​ക്ഷ​​​യി​​​ല്‍ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ കു​​​റ​​​യാ​​​ത്ത മാ​​​ര്‍​ക്കോ, ത​​​ത്തു​​​ല്യ ഗ്രേ​​​ഡോ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഗ​​​വ​​​ണ്‍​മെ​​​ന്‍റ്/​​​എ​​​യ്ഡ​​​ഡ്/​​​അം​​​ഗീ​​​കൃ​​​ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി/​​​ഡി​​​പ്ലോ​​​മ/​​​ബി​​​രു​​​ദം/​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം എം​​​ഫി​​​ല്‍/​​​പി​​​എ​​​ച്ച്ഡി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും എ​​​ന്‍​സി​​​വി​​​ടി​​​യി​​​ല്‍ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള ഐ​​​ടി​​​ഐ/​​​ഐ​​​ടി​​​സി​​​ ത​​​ല​​​ത്തി​​​ലു​​​ള്ള ടെ​​​ക്‌​​​നി​​​ക്ക​​​ല്‍/​​​വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ മെ​​​രി​​​റ്റ് കം -​​​മീ​​​ന്‍​സ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രാ​​​ത്ത കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രാ​​​ക​​​ണം. കോ​​​ഴ്‌​​​സി​​​ന്‍റെ ഒ​​​ന്നാം വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് മാ​​​ത്ര​​​മേ ഫ്ര​​​ഷാ​​​യി അ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കൂ. കോ​​​ഴ്‌​​​സി​​​ന്‍റെ മു​​​ന്‍​വ​​​ര്‍​ഷം സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍ മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ ര​​​ജി​​​സ്‌​​ട്രേഷ​​​ന്‍ ഐ​​​ഡി ഉ​​​പ​​​യോ​​​ഗി​​​ച്ച് പു​​​തു​​​ക്ക​​​ലി​​​ന് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. റി​​​ന്യൂ​​​വ​​​ല്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ www.scholarships.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ സെ​​​പ്റ്റം​​​ബ​​​ര്‍ 30ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.

സ്കോ​ള​ർ​ഷി​പ് പോ​ർ​ട്ട​ൽ

ഇ​ന്ന് സ്കോ​ള​ർ​ഷി​പ്പു​ക​ളെ​ല്ലാം ഒ​രു മൗ​സ് ക്ലി​ക്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ദേ​ശീ​യ ഇ ​ഗ​വേണ​ൻ​സ് മി​ഷ​നാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ക​ര്യ​മൊ​രു​ക്കി വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന​ത്. http://www.scholarship.gov.in എ​ന്ന വെ​ബ്സൈ​റ്റ് തു​റ​ന്നാ​ൽ എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ണ്. സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ആ​ദ്യ​മാ​യി ഈ ​പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ഇ​മെ​യി​ൽ ഐ​ഡി​യും പ​ഠി​ക്കു​ന്ന സ്ഥാ​പ​ന വി​വ​ര​വും ന​ൽ​കി ന്യൂ ​യൂ​സ​ർ ര​ജി​സ്ട്രേ​ഷ​ൻ എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്റ്റ​ർ ചെ​യ്ത​യു​ട​ൻ ഒ​രു യൂ​സ​ർ ഐ​ഡി​യും പാ​സ്‌​വേ​ഡും ല​ഭ്യ​മാ​കും. ഇ​തു​വ​ഴി​യാ​ണ് പി​ന്നീ​ടു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഓ​രോ സ്ഥാ​പ​ന​ത്തി​ലും പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്കോ​ള​ർ​ഷി​പ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ, ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് ന​ന്പ​ർ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഒ​ന്ന് നി​ർ​ബ​ന്ധ​മാ​ണ്. ബാ​ങ്ക് അ​ക്കൗ​ണ്ടും ഉ​ണ്ടാ​യി​രി​ക്ക​ണം.

Share: