സ്‌കോളര്‍ഷിപ്പും ലാപ്‌ടോപ്പും : അപേക്ഷ ക്ഷണിച്ചു

Share:

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ വിദേശമദ്യ, ബാര്‍സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പും വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

റ്റി.റ്റി.സി, ഐ.റ്റി.ഐ/ഐ.റ്റി.സി, പ്ലസ് ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജേ്വറ്റ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയിട്ടുള്ളതുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കും അപേക്ഷിക്കാം.

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ സൗജന്യമായി ലഭിക്കുന്ന അപേക്ഷാ ഫോറത്തില്‍ പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാഭ്യാസസ്ഥാപന മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി സെപ്തംബര്‍ 15ന് വൈകുന്നേരം അഞ്ചിനകം മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാക്ക് അപേക്ഷ നല്‍കണം.

പ്രൊഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ടുമെന്റിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ ലപ്‌ടോപ്പ് വിതരണത്തിന് പരിഗണിക്കും. മറ്റു സംസ്ഥാനങ്ങളിലെ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ അവ കേരള സര്‍ക്കാര്‍ അംഗീകൃതമാണെന്ന് സ്ഥാപനമേധാവി രേഖപ്പെടുത്തണം.

ഒരു തവണ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ വീണ്ടും ആ കോഴ്‌സ് കാലയളവില്‍ അപേക്ഷ നല്‍കരുത്.

കേന്ദ്രമാനവവിഭവശേഷി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

2018 -19 അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി, തൊഴിലധിഷ്ഠിത ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് 80 ശതമാനം മാര്‍ക്കോ അതിന് മുകളിലോ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സെന്‍ട്രല്‍ സെക്ടര്‍ റിന്യൂവല്‍/ഫ്രഷ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിശദവിവരങ്ങള്‍ www.scholarships.gov.in ല്‍ ലഭിക്കും. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്‌ടോബര്‍ 31. (ഫ്രഷ്) ആഗസ്റ്റ് 31. (റിന്യൂവല്‍)

കല, സംഗീതം, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് പ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍ സ്‌കൂള്‍/കോളേജുകളില്‍ പഠിക്കുന്ന സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിന് കല, സംഗീതം, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.

2017-18 അധ്യയന വര്‍ഷം സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയതും നിലവില്‍ സര്‍ക്കാര്‍ സ്‌കൂള്‍/സര്‍ക്കാര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പേര് വിവരങ്ങള്‍ (പേര്, സ്ഥാപനം, അഡ്രസ്, സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പര്‍) അടങ്ങിയ അപേക്ഷകള്‍ സ്ഥാപന മേധാവി മുഖേന ഓഗസ്ററ്  31-ന് വൈകുന്നേരം അഞ്ചിന് മുമ്പ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ എത്തിക്കണം.

ഫോണ്‍: 0471 2306580, 9446780308, 9446096580.

 

 

Share: