സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share:

കോഴിക്കോട്: സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, സര്‍ക്കാര്‍ /സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സ് തുടങ്ങി രണ്ട് മാസത്തിനകം www.egrantz.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ www.bcdd.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻറെ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടാം.

ഫോണ്‍: 0495-2377786, ഇ-മെയില്‍: bcddcalicut@gmail.com

ഫോണ്‍ : 0474 2914417.

Share: