സ്പെഷലിസ്റ്റ് ഓഫീസർ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു
സ്പെഷലിസ്റ്റ് കേഡർ ഓഫീസറുടെ 54 ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
മൂന്നു വിജ്ഞാപനങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി മാനേജർ -16
ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ-6, ഇൻഫ്രാസ്ട്രക്ചർ എൻജിനിയർ-രണ്ട്, ജാവാ ഡെവലപ്പർ- അഞ്ച്, വാസ് അഡ്മിനിസ്ട്രേറ്റർ- മൂന്ന്.
സീനിയർ എക്സിക്യൂട്ടീവ്-17
ഫ്രോണ്ടന്റ് ആങ്കുലർ ഡെവലപ്പർ- മൂന്ന്, പിഎൽ ആൻഡ് എസ്ക്യുഎൽ ഡെവലപ്പർ-മൂന്ന്, ജാവാ ഡെവലപ്പർ- പത്ത്, ടെക്നിക്കൽ സപ്പോർട്ട്- ഒന്ന്.
എക്സിക്യൂട്ടീവ്- രണ്ട്, സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ്- ഒന്ന്.
സെക്ടർ ക്രെഡിറ്റ് സ്പെഷലിസ്റ്റ്- 16
യോഗ്യത: സിഎ/ എംബിഎ (ഫിനാൻസ്)/ ഫിനാൻസ് കണ്ട്രോൾ/ മാനേജ്മെന്റ് സ്റ്റഡീസിൽ മാസ്റ്റേഴ്സ് ബിരുദം/ പിജിടിഎം (ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യം. അഞ്ചു മുതൽ എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
ഡേറ്റാ പ്രൊട്ടക്ഷൻ ഓഫീസർ-ഒന്ന്, അസിസ്റ്റന്റ് ഡേറ്റാ പ്രൊട്ടക്ഷൻ ഓഫീസർ-ഒന്ന്.
യോഗ്യത: ബിരുദവും സിഐപിപി-ഇ/സിഐപിപി-എ/സിഐപിഎം/ എഫ്ഐപി/ ഡിസിപിപി/ ഡിസിപിഎൽഎയിൽ സർട്ടിഫിക്കറ്റും.
അപേക്ഷാ ഫീസ്: 750 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസടയ്ക്കേണ്ടതില്ല.
അവസാന തീയതി: ഡിസംബർ 29.
വെബ്സൈറ്റ്: www.sbi.co.in സന്ദർശിക്കുക.
മുംബൈയാണ് നിയമന സാധ്യതാ മേഖല.