സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: ഓഫീസർ, മാനേജർ ഒഴിവുകൾ
സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ 442 ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഅപേക്ഷ ക്ഷണിച്ചു.
വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലേക്ക് ഒക്ടോബർ ആറു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ജോലിപരിചയമുള്ളവർക്കാണ് അവസരം. ജെഎംജിഎസ്-1 വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ (സോഫ്റ്റ്വേർ ഡെവലപ്പർ) തസ്തികയിൽ 174 ഒഴിവുകളും എംഎംജിഎസ്-2 വിഭാഗത്തിൽ ഡെപ്യൂട്ടി മാനേജർ (സോഫ്റ്റ്വേർ ഡെവലപ്പർ) തസ്തികയിൽ 40 ഒഴിവുകളുമുണ്ട്.
കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ്/സോഫ്റ്റ്വേർ എൻജിനിയറിംഗിൽ ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗിൽ എംടെക്/ എംഎസ്സി /തത്തുല്യമാണ് അടിസ്ഥാനയോഗ്യത.
ഓണ്‍ലൈൻ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 750 രൂപ
കൂടുതൽ അറിയാൻ : www.bank.sbi , www.sbi.co.in