എസ്ബിഐയില്‍ ഫെസിലിറ്റേറ്റർ: 1,031 ഒഴിവുകൾ
മാനേജര്‍ ഫെസിലിറ്റേറ്റര്‍, ചാനല്‍ മാനേജര്‍ സൂപ്പര്‍വൈസർ,പോര്‍ട്ട് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
എസ്ബിഐയില്നിന്നോ എസ്ബിഐയുടെ അനുബന്ധ ബാങ്കുകളില്‍നിന്നോ മറ്റ് പൊതുമേഖലാ ബാങ്കുകളില്‍നിന്നോ വിരമിച്ചവര്‍ക്കാണ് അവസരം.
1031 ഒഴിവുകളാണുള്ളത് .
100 ഒഴിവുകള്‍ കേരളത്തിലാണ്.
ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം. മൂന്നു വര്‍ഷമോ പരമാവധി 65 വയസ് വരെയോ നീട്ടാം.
അപേക്ഷിക്കുന്നതിനുള്ള പ്രായം: 63 വയസ്.
ചാനല്മാനേജര് ഫെസിലിറ്റേറ്റർ- എനിടൈം ചാനൽസ്- 821 ഒഴിവ്.
യോഗ്യത: എസ്ബിഐ/ അസോസിയേറ്റ് ബാങ്കുകളിലെ അവാര്‍ഡ് സ്റ്റാഫ്, എസ്ബിഐ/ അസോസിയേറ്റ് ബാങ്ക്/ മറ്റ് പൊതുമേഖലാ ബാങ്കുകളിലെ ഒാഫീസര്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് സ്കെയിലില്‍ വിരമിച്ചവര്‍.
ശമ്പളം: 36,000 രൂപ.
ചാനല്‍ മാനേജര്‍ സൂപ്പര്‍വൈസര്‍- എനിടൈം ചാനല്‍സ്: 172 ഒഴിവ്.
യോഗ്യത: എസ്ബിഐ/ അസോസിയേറ്റ് ബാങ്ക്/ മറ്റ് പൊതുമേഖലാ ബാങ്കുകളിലെ ഒാഫീസര്‍ രണ്ട്, മൂന്ന്, നാല് സ്കെയിലില്‍ വിരമിച്ചവര്‍. ശമ്പളം: 41,000 രൂപ.
സപ്പോര്‍ട്ട് ഓഫീസര്‍- എനിടൈം ചാനല്‍സ്- 38 ഒഴിവ്.
യോഗ്യത: എസ്ബിഐ/ അസോസിയേറ്റ് ബാങ്ക്/ മറ്റ് പൊതുമേഖലാ ബാങ്കുകളിലെ ഒാഫീസര്‍ രണ്ട്, മൂന്ന്, നാല് സ്കെയിലില്‍ വിരമിച്ചവർ.
ശമ്പളം: 41,000 രൂപ.
അപേക്ഷ: ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, ഐഡി പ്രൂഫ് എന്നിവയും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന രേഖകളും നിര്‍ദിഷ്ട മാതൃകയില്‍ അപ്ലോഡ് ചെയ്യുക.
വിശദവി വരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.bank.sbi , www.sbi.co.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 30.