സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 8904 ക്ലറിക്കൽ ഒഴിവുകൾ
ക്ലറിക്കൽ കേഡറിലുള്ള ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
8904 ഒഴിവുകളാണുള്ളത്.കേരളത്തിൽ 131 ഒഴിവുകൾ.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.
പ്രായം 1.4.2019ൽ 20-28 വയസ്സ്. സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷ ഫീസ്: ജനറൽ/ഒ.ബി.സി/സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിൽപെടുന്നവർക്ക് 750 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി/വി മുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് 125 രൂപ.
അപേക്ഷ https://bank.sbi/careers മുഖേന ഓൺലൈനായി സമർപ്പിക്കാം. ഒരാൾ ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാവു.
കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട് .
അപേക്ഷ ഓൺലൈനായി, മേയ് മൂന്നുവരെ സ്വീകരിക്കും.
വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.sbi.co.in/careers ൽ ലഭിക്കും.