എസ്.ബി.ഐ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍: ഇപ്പോള്‍ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യ (SBI) സര്‍ക്കിള്‍ ബേസ്ഡ് ഓഫിസര്‍മാരെ നിയമിക്കുന്നതിനായി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കിളുകളിലായി 3850 ഒഴിവുകളാണുള്ളത്
ഓരോ സര്‍ക്കിളിലെയും ഒഴിവുകള്‍:
ചെന്നൈ (തമിഴനാട് ) -550
ഹൈദരാബാദ് (തെലങ്കാന) 550
അഹമദാബാദ് (ഗുജറാത്ത് ) -750
ബംഗളൂരു (കര്‍ണാടക) -750
ഭോപാല്‍ (മധ്യപ്രദേശ് , ഛത്തിസഗഢ്) -296/104
ജയപുര്‍ (രാജസഥാന്)-300
മഹാരാഷ്ട്ര (മഹാരാഷ്ട്ര -മുംബൈ ഒഴികെ) -51
ഗോവ -33.
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം .
ഏതെങ്കിലും ഷെഡ്യൂള്‍ഡ് കമേഴസ്യല്‍ ബാങ്ക് അല്ലെങ്കില്‍ റീജണല്‍ റൂറല്‍ ബാങ്കില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം.
പ്രായപരിധി 1.8.2020ല്‍ 30 വയസ്. 1990 ഓഗസ്റ്റ് രണ്ടിനുമുമ്പ് ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഏതു സംസഥാനത്തിലെ ഒഴിവുകള്‍ക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന 10 അല്ലെങ്കില്‍ 12 ക്ലാസ് സര്‍ട്ടിഫിക്കറ്റ ഹാജരാക്കണം.
ശമ്പളം- 23,700-42,020 രൂപ.
അപേക്ഷാഫീസ 750 രൂപ. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.
വിശദവിവരങ്ങൾക്ക്: https://bank.sbi/careers , www.sbi.co.in/careers
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : ഓഗസ്റ്റ് 16