നാവിക സേനയിൽ സെയിലർ

281
0
Share:

ഇന്ത്യന്‍ നാവിക സേനയിൽ പ്ലസ്ടുക്കാര്‍ക്ക് സെയിലറാവാം. സീനിയര്‍ സെക്കണ്ടറി റിക്രൂട്ട് (SSR)-ഓഗസ്റ്റ് 2018 ബാച്ചിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2018 ഓഗസ്റ്റിൽ തുടങ്ങും.

യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, എന്നിവ പഠിച്ച് നേടിയ പ്ലസ്ടു യോഗ്യത/തത്തുല്യം. കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിൽ എതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം.
പ്രായം: 1997 ഓഗസ്റ്റ് 1 നും 2001 ജൂലൈ 31നും ഇടയില്‍ (രണ്ടു തീയതിയും ഉള്‍പ്പെടെ) ജനിച്ചവരാകണം.
ശമ്പളം: പരിശീലന കാലത്ത് 14,600 രൂപ സ്റ്റൈപ്പണ്ട് ലഭിക്കും. പരിശീലനത്തിനു ശേഷം 21,700-69,100 രൂപ നിരക്കിൽ ശമ്പളം ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം 157 സെ. മീ, ഉയരവും നെഞ്ചളവും ഉയരത്തിന് ആനുപാതികമായി. നെഞ്ചിനു 5 സെ. മീ വികാസം വേണം. കാഴ്ച: 6/6, 6/9
ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്സ് പൊതു വിജ്ഞാനം എന്നിവയിൽ നിന്ന് പ്ലസ്‌ടു നിലവാരത്തിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പരീക്ഷ.
കായിക ക്ഷമതാ പരിശോധനയിൽ 7 മിനിറ്റിൽ 1.6 കി,മീ ഓട്ടം, 20 സ്ക്വാട്ട് അപ്സ്, 10 പുഷ് അപ്സ് എന്നിവയുണ്ടാകും. അപേക്ഷകര്‍ ശാരീരികമായി മികച്ച നിലവാരം പുലര്‍ത്തണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകൾ, പരന്ന കാല്‍പ്പാദങ്ങൾ, വെരിക്കോസ് വെയിന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല.
അപേക്ഷ അയക്കേണ്ട വെബ്‌സൈറ്റ്: www.joinindiannavy.gov.in
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 10

Share: