സ്‌പോർട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയിൽ അസിസ്റ്റൻറ് കോച്ച്‌: 220 ഒഴിവുകൾ

261
0
Share:

സ്‌പോർട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയിൽ (SAI) അസിസ്റ്റൻറ് കോച്ച്‌ ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു.

220 ഒഴിവുകളാണുള്ളത്.

ആർച്ചറി 13, അത്‌ലറ്റിക്‌സ്‌ 20, ബാ്‌സകറ്റ്‌ ബോൾ 6, ബോക്‌സിങ്‌ 13, സൈക്ലിങ്‌ 13, ഫെൻസിങ്‌ 13, ഫുട്‌ബോൾ 10, ജിംനാസ്‌റ്റിക്‌സ്‌ 6, ഹാൻഡ്‌ബോൾ 3, ഹോക്കി 13, ജൂഡോ 13, കബഡി 5, കരാട്ടേ 4, കയാക്കിങ്‌ ആൻഡ്‌ കനോയിങ്‌ 6, ഖോ–-ഖോ 2, റോവിങ്‌ 13, സെപക്‌ തക്രോ (കിക്ക്‌ വോളിബോൾ) 5, ഷൂട്ടിങ്‌ 3, സോഫ്‌റ്റ്‌ ബോൾ 1, നീന്തൽ 7, ടേബിൾ ടെന്നീസ്‌ 7, തയ്‌കോൺഡോ 6, വോളിബോൾ 6, വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ 13, റസ്‌ലിങ്‌ 13, വുഷു 6,

യോഗ്യത: സ്‌പോർട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയിൽനിന്നോ പട്യാലയിലെ നേതാജി സുഭാഷ്‌ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പോർട്‌സിൽനിന്നോ ഡിപ്ലോമ.
അല്ലെങ്കിൽ ഒളിമ്പിക്‌സ്‌/രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കണം. അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ്‌ നേടണം.

ഉയർന്ന പ്രായം: 40 വയസ്

കരാർ നിയമനമാണ്‌. നാല്‌ വർഷത്തേക്കായിരിക്കും നിയമനം.

വിശദവിവരത്തിനും അപേക്ഷിക്കാനും:  www.sportsauthorityofindia.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഒക്ടോബർ 10.

Share: