സാഗര ഫെസിലിറ്റേറ്റര്‍ നിയമനം

കൊച്ചി: എറണാകുളം ജില്ലയില്‍ നിന്നും കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധനയാനങ്ങളുടേയും ജീവനക്കാരുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും മറ്റു ബന്ധപ്പെട്ട ജോലികള്‍ക്കുമായി സാഗര ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. തോപ്പുംപ്പടി, മുനമ്പം, ചെല്ലാനം, നായരമ്പലം, വൈപ്പിന്‍ എന്നീ കേന്ദ്രങ്ങളില്‍ ഓരോ ഫെസിലിറ്റേറ്റര്‍മാരെ വീതം 8 മാസത്തേയ്ക്ക്
താല്‍ക്കാലികമായാണ് നിയമനം.
യോഗ്യത : അപേക്ഷകര്‍ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരിക്കണം. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. വി.എച്ച്.എസ്.ഇ.ഫിഷറീസ് അല്ലെങ്കില്‍ ജി.ആര്‍.എഫ്.റ്റി.എച്ച്.എസ്.- ല്‍ 10-ാം ക്ലാസ് വരെപഠിച്ചവര്‍ക്ക് മുന്‍ഗണന.
പ്രായം : 20 – 45 വയസ്സ്.
അതിരാവിലെയും രാത്രി സമയങ്ങളിലും വിവരശേഖരണം നടത്തേ തിനാല്‍ പുരുഷന്‍മാര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ 2018 ജൂണ്‍ 27 ന് രാവിലെ10 മണിക്ക് എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഡോ. സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം എന്ന വിലാസത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.