വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കുന്നു

കൊച്ചി: സംസ്ഥാന ഐ.ടി മിഷന്റെ കീഴില്‍ ജില്ലയിലെ കലൂര്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരെ താത്കാലിക അടിസ്ഥാനത്തില്‍ സര്‍വ്വീസ് ഓഫീസര്‍മാരായി നിയമിക്കുന്നു.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച 60 വയസിനു താഴെയുളളവര്‍ക്കാണ് അവസരം. ഫ്രണ്ട്‌സ് ജനസേവനകേന്ദ്രങ്ങളില്‍ മുമ്പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് മുനഗണന ഉണ്ടായിരിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. നിയമനം ലഭിക്കുന്ന താത്കാലിക ജീവനക്കാര്‍ക്ക് പ്രതിമാസം 15000 രൂപ നിരക്കില്‍ വേതനം നല്‍കും. താത്കാലികാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. എറണാകുളം ജില്ലയില്‍ രണ്ട് ഒഴിവുകളാണ് നിലവിലുളളത്.
ഒക്‌ടോബര്‍ 25-ന് വൈകിട്ട് അഞ്ചിനു മുമ്പായി degsekmjobs@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കുക