റിസോഴ്‌സ് പേഴ്‌സണ്‍: 2921 ഒഴിവുകള്‍
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഡിറ്റിങ്ങിനായി റിസോഴ്‌സ് പേഴസ്ണ്‍മാരെ നിയമിക്കുന്നു. 2921 ഒഴിവുകളാണുള്ളത്.
വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍.
ഒഴിവുകളുടെ എണ്ണം: 2823
യോഗ്യത: പ്ലസ്ടു/ തത്തുല്യം.
ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും തൊഴിലുറപ്പുതൊഴിലാളികള്‍, അവരുടെ മക്കള്‍ എന്നിവര്‍ക്കും പരിഗണനലഭിക്കും.
ഒരു പഞ്ചായത്തിനും ഒന്ന് എന്ന ക്രമത്തിലാണ് വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുക. എസ്.സി., എസ്.ടി, ബി.പി.എല്‍. കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കും മുന്‍ഗണന ഉണ്ട്. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ട്.
കമ്പ്യൂട്ടര്‍ സംബന്ധമായ ഡിഗ്രി, ഡിപ്ലോമ, തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും പരിഗണന നല്‍കും. ദിവസവേതനം: 350രൂപ.
പ്രായം: 2019 ഫെബ്രുവരി 15 ന് 30 വയസ്സില്‍ താഴെ.
ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍
ഒഴിവുകളുടെ എണ്ണം: 98
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം.
സോഷ്യല്‍ ഓഡിറ്റില്‍ പങ്കെടുത്തും സംഘടിപ്പിച്ചുമുള്ള പരിചയം.
ഒരുവര്‍ഷമെങ്കിലും എന്‍.ജി.ഒ/ സിവില്‍സൊസൈറ്റി ഓര്‍ഗനൈസേഷന്‍, പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള അവകാശങ്ങളെക്കുറിച്ചുള്ള അഡ്വക്കസി പ്രവര്‍ത്തനങ്ങള്‍, കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലുമുള്ള അറിവ്.
അഭികാമ്യം: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലുള്ള അറിവും പരിചയവും വിവരാവകാശം, വനാവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം.
പ്രായം: 2019 ഫെബ്രുവരി 15 ന് 55 വയസ്സ് തികയരുത്.
ശമ്പളം: 15,000 രൂപ
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയും മുഖാമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.socialaudit.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 6.