ആർ.സി.സിയിൽ സീനിയർ റസിഡൻറ് ഒഴിവ്

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറ റിൽ സീനിയർ റസിഡൻറിൻറെ താൽക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അനസ്‌തേഷ്യോളജിയിൽ രണ്ട് ഒഴിവും ന്യൂക്ലിയർ മെഡിസിൻ, പാലിയേറ്റീവ് മെഡിസിൻ, ട്രാൻഫ്യൂഷൻ മെഡിസിൻ എന്നിവയിൽ ഓരോ ഒഴിവും വീതമാണ് ഉള്ളത്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 25.
കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in