റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ: 450 ഒ​ഴി​വുകൾ

187
0
Share:

അ​സി​സ്റ്റ​ന്‍റ് മാനേജർ തസ്തികയിലെ 450 ഒ​ഴി​വുകളിലേക്ക് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ അപേക്ഷ ക്ഷണിച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലു​മാ​യി 16 ഒ​ഴി​വു​കളാണുള്ളത് .

യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ (പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പാ​സ് മാ​ർ​ക്ക്) ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം.
കം​പ്യൂ​ട്ട​ർ വേ​ഡ് പ്രോ​സ​സിം​ഗ് അ​റി​യ​ണം. അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ പ്രാ​ദേ​ശി​ക​ഭാ​ഷ എ​ഴു​താ​നും വാ​യി​ക്കാ​നും ക​ഴി​വു​ണ്ടാ​ക​ണം.

പ്രാ​യം: 20-28. ഒ​ബി​സി​ക്കു മൂ​ന്നും പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് അ​ഞ്ചും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്തും വ​ർ​ഷം ഇ​ള​വ്. വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും വി​ധ​വ/​വി​വാ​ഹ​മോ​ചി​ത​ർ​ക്കും ഇ​ള​വ്.

തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ (ര​ണ്ടു ഘ​ട്ടം), ലാം​ഗ്വേ​ജ് പ്രൊ​ഫി​ഷ​ൻ​സി ടെ​സ്റ്റ് (പ്രാ​ദേ​ശി​ക ഭാ​ഷ) എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ.
ഒ​ക്‌​ടോ​ബ​ർ 21, 23 തീ​യ​തി​ക​ളി​ലാ​ണു പ്രി​ലി​മി​ന​റി പ​രീ​ക്ഷ.

കേരളത്തിൽ ക​ണ്ണൂ​ർ, കൊ​ച്ചി, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. മെ​യി​ൻ പ​രീ​ക്ഷ ഡി​സം​ബ​റി​ൽ.

അ​പേ​ക്ഷാ​ഫീ​സ്: ജ​ന​റ​ൽ, ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് 450 രൂ​പ. അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ഇ​ള​വ് ലഭിക്കും .
ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ലഭിക്കേണ്ട അവസാന തിയതി ഒ​ക്‌​ടോ​ബ​ർ നാ​ലു വ​രെ.
കൂടുതൽ അറിയാൻ : www.rbi.org.in

TagsRBI
Share: