റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്- 9,739 ഒഴിവുകൾ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് എന്നിവയിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികകളിലെ 9739 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സബ് ഇൻസ്പെക്ടർ തസ്തികയിൽ 1120 ഒഴിവുകളാണുള്ളത് . ഇതിൽ 301 ഒഴിവുകൾ വനിതകൾക്ക് സംവരണം ചെയ്തിരിക്കുന്നു . കോൺസ്റ്റബിൾ തസ്തികയിൽ 8619 ഒഴിവുകളാണുള്ളത്. ഇതിൽ വനിതൾക്ക് 4216 ഒഴിവുകളുണ്ട്. ഇരു തസ്തികയിലേക്കും വെവ്വേറെ വിജ്ഞാപനങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒാരോന്നിനും വെവ്വേറേ ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഒരു തസ്തികയിലേക്ക് ഒന്നിലേറെ അപേക്ഷ പാടില്ല.
കോൺസ്റ്റബിൾ- 8,619 ഒഴിവ്
കേരളം ഉൾപ്പെടുന്ന സതേൺ സോണിൽ 1,731 ഒഴിവുകളാണുള്ളത്.
യോഗ്യത: എസ്എസ്എൽസി/തത്തുല്യം.
പ്രായം: 2018 ജൂലൈ ഒന്നിന് 18-25. എസ്സി, എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വിമുക്തഭടൻമാർക്ക് മൂന്നും വിധവകൾക്കും നിയമപരമായി വിവാഹം വേർപ്പെടുത്തിയവർക്ക് രണ്ടും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
സബ് ഇൻസ്പെക്ടർ- 1,120 ഒഴിവ്
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.
പ്രായം: 2018 ജൂലൈ ഒന്നിന് 21- 25 വയസ്. എസ്സി, എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വിമുക്തഭടൻമാർക്ക് മൂന്നും വിധവകൾക്കും നിയമപരമായി വിവാഹം വേർപ്പെടുത്തിയവർക്ക് രണ്ടും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 500 രൂപ. പരീക്ഷയ്ക്കു ഹാജരായാൽ 400 രൂപ തിരികെ ലഭിക്കും. വനിതകൾ, എസ്സി, എസ്ടി, വിമുക്തഭൻമാർ, ന്യൂനപക്ഷ വിഭാഗക്കാർ, സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ. പരീക്ഷയ്ക്ക് ഹാജരായാൽ ഇതു തിരിച്ചു നല്കും.
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം.
വെബ്സൈറ്റ്: http://www.indianrailways.gov.in