പത്താം ക്ളാസ് ജയിച്ചവർക്ക് റെയിൽവേയിൽ അവസരം
പത്താം ക്ളാസ് ജയിച്ചവർക്ക് നോർത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ വർക്ക്ഷോപ്പ്/ഡിവിഷനുകളിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1,664 ഒഴിവുണ്ട്.
ഒരു വർഷമാണ് പരിശീലനം.
ഒഴിവ്: പ്രയാഗ്രാജ് ഡിവിഷൻ- 703, ഝാൻസി- 665, ആഗ്ര-296.
ട്രേഡുകൾ: കാർപെന്റർ, ഇലക്ട്രീഷ്യൻ, പെയിന്റർ (ജനറൽ), മെക്കാനിക്ക് (ഡീസൽ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്, വയർമാൻ, പ്ലംബർ, ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ), ആർമേച്ചർ വൈൻഡർ, മെഷീനിസ്റ്റ്, മെക്കാനിക്ക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മൾട്ടിമീഡിയ ആൻഡ് വെബ് പേജ് ഡിസൈൻ, എംഎംടിഎം, ക്രെയ്ൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി).
യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ലാസ് ജയം/തത്തുല്യം.
വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്), വയർമാൻ, കാർപെന്റർ: എട്ടാംക്ലാസ് ജയം.
ടെക്നിക്കൽ യോഗ്യത: നാഷണൽ ട്രേഡ് /ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി)
പ്രായം: 15- 24 വയസ്.
തെരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
ഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അവസാന തിയതി – സെപ്റ്റംബർ : 01
കൂടുതൽ വിവരങ്ങൾ www.rrcpryj.org എന്ന വെബ് സൈറ്റിൽ ലഭിക്കും.