റെയിൽവേയിൽ 1, 03, 769 ഒഴിവുകൾ : പത്താം ക്ലാസ്സ്കാർക്ക് അപേക്ഷിക്കാം
ഇന്ത്യൻ റെയിൽവേ ലെവൽ വൺ തസ്തികയിലെ 1, 03, 769 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
വർക്ഷോപ് അസി. 1714, അസി. പോയിന്റ്സ്മാൻ 1792, ട്രാക്ക്മെയിന്റയിനർ 2890 എന്നിവയാണ് ദക്ഷിണറെയിൽവേയിൽ കൂടുതലായുള്ള ഒഴിവുള്ള തസ്തികകൾ. ദക്ഷിണറേയിൽവേയിൽ 17 തസ്തികകളിൽ 9579 ഒഴിവാണുള്ളത്.
യോഗ്യത : പത്താം ക്ലാസ്സ് അല്ലെങ്കിൽ ഐടിഐ/നാഷണൽ അപ്രന്റിസ്ഷിപ്പ് സർടിഫിക്കറ്റ്.
യോഗ്യത സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്നാകണം.
പ്രായം: 18‐33. 2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ചെന്നൈ ആർആർബിക്കാണ് ദക്ഷിണറെയിൽവേയിലെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് ചുമതല. കേരളവും കർണാടകവും തമിഴ്നാടും ഉൾപ്പെടുന്ന ദക്ഷിണസോണിൽ തിരുവനന്തപുരം, ചെന്നൈ എന്നീ രണ്ട് ആർആർബി കേന്ദ്രങ്ങളുണ്ട്.
ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, സേലം, മധുരൈ, തിരുച്ചിറപ്പള്ളി ഡിവിഷനുകളിൽ നിയമനം ലഭിക്കും.
തെരഞ്ഞെടുപ്പിന് ഒന്നാം ഘട്ടം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഫിസിക്കൽ എഫിഷൻസി ടെസ്റ്റ്, സർടിഫിക്കറ്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയുമുണ്ടാകും.
സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ നടക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 12.
വിശദവിവരത്തിന് www.rrbchennai.gov.in