റേഡിയോഗ്രാഫര്‍: താല്‍ക്കാലിക നിയമനം

Share:

എറണാകുളം: ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ റേഡിയോഗ്രാഫര്‍ വിത്ത് എം.ആര്‍.ഐ & സി.ടി എക്‌സ്പീരിയന്‍സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നിക്‌സ് (ഡി.ആര്‍.ടി), പാരാമെഡിക്കല്‍ രജിസ്‌ട്രേഷനും.

ഉയര്‍ന്ന പ്രായപരിധി: 40 വയസ്.( പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന).

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഡിസംബര്‍ 11 വൈകിട്ട് അഞ്ചിനകം അയക്കണം.

ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് റേഡിയോഗ്രാഫര്‍ എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

Share: