അഞ്ചുചോദ്യം; ഒരുത്തരം

Share:
  1. ‘സ്ലംഡോഗ് മില്ല്യണയർ’ എന്ന ചലച്ചിത്രത്തിന്റെ സംഗീതസം‌വിധായകൻ ?

2. 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാവും ഓസ്കാർ പുരസ്കാരവും നേടിയ സംഗീതസം‌വിധായകൻ ?

3. സം‌ഗീത രംഗത്തെ സം‌ഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരം നേടിയ സംഗീതസം‌വിധായകൻ ?

4. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അൻപതാമത് വാർഷികത്തോടനുബന്ധിച്ച് 1997 – ൽ പുറത്തിറക്കിയ ‘വന്ദേ മാതരം’ എന്ന ആൽബം തയ്യാറാക്കിയത് ?

5. ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ ആദ്യമായി 7.1 സറൗണ്ട് സൗണ്ട് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച സംഗീതസംവിധായകൻ ?

ഉത്തരം: എ ആർ റഹ്‌മാൻ

1 . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപബ്ലിക് ഏതാണ്?
2 . ശ്രീഹരികോട്ട ഏതു രാജ്യത്തെ വിക്ഷേപണകേന്ദ്രമാണ്?
3 . ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനഏതു രാജ്യത്താണ്?
4 . ലോകത്തിലെ ഏറ്റവും നീളം കൂടിയ റയില്‍വേ പ്ലാറ്റ്ഫോം ഏത് രാജ്യത്താണ്?
5 . ജനസംഖ്യയില്‍ ലോകത്ത് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യം ഏത്?

ഉത്തരം: ഇന്ത്യ

1. ഹുയാന്‍സാങ്ങ് ആരുടെ കാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത്?
2. ബാണഭട്ടന്‍ ആരുടെ സദസ്യനായിരുന്നു?
3. പ്രിയദര്‍ശിക ഏഴുതിയതാര്?
4. താനേശ്വറില്‍നിന്നും കൌനുജിലേക്ക് തലസ്ഥാനം മാറ്റിയ ചക്രവര്‍ത്തിയാര്?
5. ശീലാദിത്യന്‍ ഏതു പേരില്‍ പ്രശസ്തനായി?

ഉത്തരം: ഹര്‍ഷവര്‍ധനന്‍

TagsQA
Share: