സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു

മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2024-25 വര്‍ഷത്തേക്ക് സൈക്കോളജി അപ്രൻറീ സിനെ നിയമിക്കുന്നു.
സൈക്കോളജിയിലെ ബിരുദാന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം അഭിലഷണീയം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 12 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍- 0483 2972200, 9188900203.