സൈക്കോളജി അപ്രൻറിസ് അഭിമുഖം

തിരുഃ മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് സയൻസ് കോളജിൽ സൈക്കോളജി അപ്രൻറിസ് ഉദ്യോഗാർഥികളെ മാസം 17,600 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 14ന് രാവിലെ 10ന് കോളജ് ഓഫീസിൽ നടക്കും. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.