സൈക്കോളജി അപ്രൻറിസ് ഇന്റർവ്യൂ 24ന്

തിരുവനന്തപുരം : കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർ ഫോർ വെൽ ബീയിങ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രൻറി സ് ഉദ്യോഗാർത്ഥികളെ താത്കാലികമായി നിയമിക്കുന്നു.
റഗുലർ പഠനത്തിലൂടെ സൈക്കോളജി ബിരുദാനന്തര ബിരുദമുള്ളവർ 24ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളേജ് ഓഫീസിലെത്തണം.
ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.