കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആൻറ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ്

Share:

കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആൻറ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല.

ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സി.സി.റ്റി.വി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലകളിലാണ് പരിശീലനം.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭിക്കും.

അവസാന തീയതി ഓഗസ്റ്റ് 30.

വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555 എന്ന ഫോണ്‍ നമ്പറിലോ കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് സെന്റര്‍ മേധാവി അറിയിച്ചു.

Share: