സൈക്കോളജി അപ്രൻറിസ് ഒഴിവ്

264
0
Share:

തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ 2021-22 സാമ്പത്തിക വർഷത്തിൽ ഒരു സൈക്കോളജി അപ്രന്റിന്റെ താത്കാലിക നിയമനത്തിന് ഓൺലൈൻ ഇന്റർവ്യൂ 20 ന് രാവിലെ 10.30 ന് നടത്തും.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് ഇന്റർവ്യൂവിൽ പരിഗണിക്കുന്നത്. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ കോളേജ് വെബ്‌സൈറ്റിലെ ഓൺലൈൻ അപേക്ഷ മുഖേന സെപ്റ്റംബർ 17 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം.

വിശദാംശങ്ങൾക്ക്: www.gcwtvm.ac.in, 9497853772.

Tagspsycho
Share: