ആയൂർവേദ കോളജിൽ അധ്യാപക നിയമനം

Share:

തിരുവനന്തപുരം:  സർക്കാർ ആയൂർവേദ കോളജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനു ജനുവരി 18നു രാവിലെ 11നും ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 19നു രാവിലെ 11നും വാക് ഇൻ ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂ ദിവസം രാവിലെ 10.30നു കോളജ് പ്രിൻസിപ്പാളിന്റെ ഓഫിസിൽ ഹാജരാകണം.

Share: