പി.എസ്.സി. പരീക്ഷ: മാതൃകാ ചോദ്യോത്തരം

Share:
ഓഗസ്റ്റ് മാസത്തിൽ നടക്കാനിടയുള്ള പ്ലസ് ടു തല പ്രാഥമിക പരീക്ഷ എഴുതുന്നതിനു തയ്യാറെടുക്കുന്നവർക്ക് സഹായകമായ ചോദ്യങ്ങളും ഉത്തരവുമാണ് താഴെ ചേർത്തിരിക്കുന്നത്. പി.എസ്.സി. എൽ ഡി ക്ളർക് പരീക്ഷയുടേതിന് സമാനമായി ഒ.എം.ആര്‍. ഷീറ്റില്‍ ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്താണ് പരീക്ഷ എഴുതേണ്ടത്.
കൂടുതൽ ചോദ്യോത്തരങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുന്നതാണ്. 10 ലക്ഷത്തോളം പേർ പരീക്ഷക്ക്  ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.പരീക്ഷക്കുള്ള  തയ്യാറെടുപ്പുകളും പഠനവും ഇപ്പോൾത്തന്നെ  ആരംഭിക്കേണ്ടിയിരിക്കുന്നു.     പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിക്കാന്‍ ആസൂത്രിതമായ പരിശ്രമം ആവശ്യമാണ്. കഴിവ് പരിശോധിക്കാൻ സഹായിക്കുന്ന മാതൃകാ  പരീക്ഷ സൗകര്യം ( https://careermagazine.in/mocktest/  )  കരിയർ മാഗസിൻ വരിക്കാരാകുന്നവർക്ക് ഉപയോഗപ്പെടുത്താൻ  കഴിയും.

1.  ഇന്ത്യയിലാദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ മലയാളി വനിത
അന്നരാജം ജോര്‍ജ്2. ഇന്ത്യാ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്‌ളവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ ?

ഡോ.പല്‍പ്പു

3. ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ്
കാസര്‍കോഡ്

4. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം
ദേവക്കൂത്ത്

5. വേണാട്ടിലെ പുലപ്പേടി. മണ്ണാപ്പേടി എന്നീ ദുരാചാരങ്ങള്‍ നിരോധിച്ചതാര്
കോട്ടയം കേരളവര്‍മ

6. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്
പമ്പ

7. തൃശൂര്‍പൂരം ആരംഭിച്ചത് ഏതു കൊച്ചി രാജാവിന്റെ കാലത്താണ്
ശക്തന്‍ തമ്പുരാന്‍

8. ഇന്ത്യയിലെ ആദ്യ വനിതാ മുന്‍സിഫ്
അന്നാ ചാണ്ടി

9. മലയാളം ലിപി ആദ്യമായി അച്ചടിച്ച പുസ്തകം?
ഹോര്‍ത്തൂസ് മലബാറിക്കസ്

10. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടാത്തതുമായ കേരളത്തിലെ ഏക ജില്ല ?
കോട്ടയം

11 . ഇന്ത്യയില്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി

11. ‘കാശ്മീരിന്റെ വാനമ്പാടി’ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഗായിക?
രാജ്ബീഗം

12. ഏറ്റവും വലിയ ഗ്രഹം?
വ്യാഴം

13. ലോക  മാതൃഭാഷാദിനം?
ഫെബ്രുവരി 21

14. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ്ബുക്കില്‍ ഇടം നേടിയത്?
മാജുലി

15. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംനേടുന്ന ഇന്ത്യയിലെ ആദ്യ മിക്‌സഡ് സൈറ്റ്?
കാഞ്ചന്‍ജംഗ ദേശീയോദ്യാനം

16. ആഹാരം പൂര്‍ണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈന മത വിശ്വാസികള്‍ മരണത്തെ വരിക്കുന്ന ആചാരത്തിനു പറയുന്ന പേരെന്ത്?
സന്താര

17. ‘ദൂതവാക്യം’ എന്ന കൃതിയുടെ കര്‍ത്താവ്?
ഭാസന്‍

18. പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം?
കരിമ്പ്

20. സൗരയൂഥത്തിലെ ഏതു ഗ്രഹത്തിലാണ് വലിയ ചുവപ്പ് അടയാളം കാണുന്നത്?
വ്യാഴം

21. ‘ദി ഇന്‍സൈഡര്‍’ ഏത് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആത്മകഥയാണ്?
പി.വി. നരസിംഹറാവു

22. എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
ഹരിയാന

23. വ്യക്തിയുടേയോ വസ്തുവിന്റെയോ സ്ഥാനം മനസിലാക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്?
ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം)

24. ഡയബെറ്റിസ്, ക്യാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്കുള്ള പൊതുവായ പ്രത്യേകത ?
ജീവിതശൈലീ രോഗങ്ങളാണിവ (രോഗാണുക്കള്‍ മൂലമല്ല)

25. കുംഭമേളയ്ക്ക് വേദിയാകുന്ന നഗരങ്ങള്‍ ഏവ?
ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജയിനി

26. ഒരു തീപ്പെട്ടിയുടെ വക്കുകളുടെ എണ്ണം?
പന്ത്രണ്ട്

27. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത്?
ഗണിതശാസ്ത്രം

28.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല ?
കണ്ണൂര്‍

29. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം?
ഡോ. എ.ആര്‍. മേനോന്‍

30 .പിങ്ക്‌സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍നഗരം?
ജയ്പൂര്‍

31. കേരളത്തില്‍ കശുവണ്ടി വ്യവസായശാലകള്‍ കൂടുതലുള്ള ജില്ല?
കൊല്ലം

32. പെരിയാറിൽ 1341-ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നശിച്ച തുറമുഖം ?
കൊടുങ്ങല്ലൂര്‍

33. സംഗീതത്തെക്കുറിച്ച് വിവരിക്കുന്ന വേദം
സാമവേദം

34. ടോക്കിയോയുടെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത
യൂരിക്കോ കൊയ്‌കെ

35. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച ആദ്യ സംസ്ഥാനം
മഹാരാഷ്ട്ര

36. കേരളത്തിൽ ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുമുള്ള ജില്ല ?
വയനാട്

37. ഹൈന്ദവ ധര്‍മ്മോദ്ധ്യാരകന്‍ എന്നറിയപ്പെട്ട മറാത്ത നേതാവ്?
ശിവജി

38. കേരളം ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഏത് സംസ്ഥാനവുമായാണ്?
തമിഴ്‌നാട്

39. കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ ഏറ്റവുമധികം കാണപ്പെടുന്നതെവിടെ?
സൈലൻറ് വാലിയില്‍

40. ഏറ്റവുമൊടുവില്‍ (1961-ല്‍) ഇന്ത്യയോട് ചേര്‍ക്കപ്പെട്ട യൂറോപ്യന്‍ കോളനി ഏത്?
ഗോവ

41. ശീതസമരകാലത്ത് അമേരിക്കന്‍ ചേരിയിലും യു.എസ്.എസ്.ആറിന്റെ ചേരിയിലുംപെടാതെ സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ച രാഷ്ട്രങ്ങളുടെ സംഘടന ?
എന്‍.എ.എം. (ചേരിചേരാ പ്രസ്ഥാനം)

42. ലോകസഭയിലെ സീറോ അവറിൻറെ  പരമാവധി സമയം എത്ര?
ഒരുമണിക്കൂര്‍

43. ടര്‍പ്പൻറെന്‍ ഓയില്‍ ലഭിക്കുന്നത് ഏത് മരത്തില്‍നിന്നാണ്?
പൈന്‍മരം

44. ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാള സിനിമ?
നീലക്കുയില്‍

45. ആറ്റത്തിൻറെ  ചാര്‍ജില്ലാത്ത കണം?
ന്യൂട്രോണ്‍

46. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നതെവിടെ.
കൊല്‍ക്കത്ത

47. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഒരു വര്‍ഷം എത്ര തവണ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നുണ്ട്?
പതിമൂന്ന് പ്രാവശ്യം

48. കേരള നിയമസഭയുടെ ആദ്യ സ്പീക്കർ ?
ആര്‍. ശങ്കരനാരായണന്‍ തമ്പി

49. 1857-ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത് ഭരണാധികാരിയായി വിപ്ലവകാരികള്‍ തെരഞ്ഞെടുത്തതാരെ?
ബഹദൂര്‍ഷാ രണ്ടാമനെ   (ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ പിന്നീട് ബര്‍മയിലേക്ക് നാടുകടത്തി)

50. ബര്‍മയുടെ ഇപ്പോഴത്തെ പേരെന്ത്?
മ്യാന്‍മര്‍

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAM പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക: https://careermagazine.in/subscribe/
Share: