പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിയമനം

283
0
Share:

വയനാട്: വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ സംയോജിത ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലേക്ക് പ്രൊട്ടക്ഷന്‍ ഓഫീസറെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ജില്ലയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2018 ജനുവരി 1 ന് 35 വയസ് കവിയരുത്. എസ്.സി/എസ്.ടി./ഒ.ബിസി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം. കുട്ടികളുടെ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി.പി.ഒ. വയനാട് എന്ന വിലാസത്തില്‍ ലഭിക്കണം.

അവസാന തീയതി ഒക്‌ടോബര്‍ 10.

കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍ 04936-246098 ലും www.sjd.gov.in എന്ന സൈറ്റിലും ലഭിക്കും.

Share: