ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

Share:

തിരുവനന്തപുരം : പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റൻറ് / ഫീൽഡ് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

ജൂനിയർ പ്രോജക്ട് ഫെല്ലോ
ഒഴിവുകൾ : 6
യോഗ്യത : ബോട്ടണിയിലോ പ്ലാൻറ് സയൻസിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും, ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെൻറിലും ടിഷ്യൂ കൾച്ചറിലുമുള്ള പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
ഫെല്ലോഷിപ്പ് പ്രതിമാസം:: 22,000 രൂപ.

പ്രോജക്റ്റ് അസിസ്റ്റൻറ് / ഫീൽഡ് അസിസ്റ്റൻറ്
ഒഴിവുകൾ : 5 .
യോഗ്യത : ബോട്ടണിയിലോ അഗ്രികൾച്ചറിലോ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെൻറി ലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം.
ഫെല്ലോഷിപ്പ് പ്രതിമാസം: 19,000 രൂപ.

പ്രായം: നവംബർ 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും പകർപ്പുകളും സഹിതം ബൊട്ടാണിക്കൽ ഗാർഡനിൽ നവംബർ 7, 8 തീയതികളിൽ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
വിശദവിവരങ്ങൾക്ക്: www.jntbgri.res.in

 

Share: